കോതമംഗലം നേര്യമംഗലത്ത് മലവെള്ളപ്പാച്ചിലില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തി; വീഡിയോ

കോതമംഗലം നേര്യമംഗലത്ത് മലവെള്ളപ്പാച്ചിലില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തി. കാട്ടുകൊമ്പന്റെ ഏകദേശം രണ്ടു ദിവസം പഴക്കമുള്ള ജഡമാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയത്. നേര്യമംഗലത്ത് ജനവാസ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കാട്ടാനയുടെ ജഡം കരയ്ക്കടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം പരാജയപ്പെട്ടു. ഭൂതത്താന്‍കെട്ട് ഡാമിലേക്കാണ് ജഡം ഒഴുകുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടിരിക്കുകയാണ്. ഡാം തുറന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ ജഡത്തിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്താതിരിക്കാന്‍ ജഡം എത്രയും പെട്ടെന്ന് കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Story Highlights – dead body of wild elephant , river, Kothamangalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here