പത്ത് കോടിയിൽ അധികം റീസൈക്കിൾ കേരളയിലൂടെ സമാഹരിച്ച് ഡിവൈഎഫ്‌ഐ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

ഡിവൈഎഫ്‌ഐയുടെ റീസൈക്കിൾ കേരളത്തിലൂടെ സമാഹരിച്ചത് പത്ത് കോടിയിൽ അധികം രൂപ. 10,95,86,537 കോടിയാണ് സമാഹരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റീസൈക്കിൾ കേരളയിലൂടെ സമാഹരിച്ച പണം നൽകുമെന്ന് വാർത്താ സമ്മേളനത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം അറിയിച്ചു.
ജില്ല തിരിച്ചുള്ള കണക്കിൽ മുൻപിൽ കണ്ണൂരാണ്. ഒരു കോടി 65 ലക്ഷത്തിൽ അധികം രൂപയാണ് ജില്ലയിലെ പ്രവർത്തകർ റീ സൈക്കിൾ കേരളയിലൂടെ സമാഹരിച്ചത്. കോഴിക്കോട്- ഒരു കോടി 25 ലക്ഷത്തിൽ അധികം രൂപ, തിരുവനന്തപുരം- 1 കോടി 15 ലക്ഷത്തിൽ അധികം രൂപ, തൃശൂർ ഒരു കോടി രൂപ, മലപ്പുറം- 97 ലക്ഷത്തിൽ അധികം രൂപ, കൊല്ലം- 85 ലക്ഷത്തിലധികം രൂപ, ആലപ്പുഴ- 50 ലക്ഷം രൂപ, കോട്ടയം- 22 ലക്ഷം 49 ആയിരത്തിൽ അധികം രൂപ, വയനാട്- 21 ലക്ഷം രൂപ, എന്നിങ്ങനെയാണ് സമാഹരിച്ചത്.
Read Also : ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു; റഹീം ഉള്‍പ്പെടെ ആറുപേര്‍ നിരീക്ഷണത്തില്‍
മാസികകളും മറ്റും വിറ്റും, ലോക്ക് ആർട്ട്‌സിലൂടെ കരകൗശല വസ്തുക്കൾ ഉണ്ടാക്കാനുള്ള ക്രിയാത്മകമായ നീക്കത്തിലൂടെയും, സാനിറ്റൈസർ നിർമാണത്തിലൂടെയും അടക്കമാണ് പണം സമാഹരിച്ചത്. കൂടാതെ നിരവധി പ്രവർത്തനങ്ങളാണ് ലോക്ക് ഡൗൺ കാലത്തും ഡിവൈഎഫ്‌ഐ പ്രവർത്തകർ ചെയ്തത്. പരമ്പരാഗത കൈത്തറി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനായി 90 ലക്ഷം രൂപയുടെ മുണ്ടുകൾ വാങ്ങി. കുട നിർമാണ ശാലയിൽ നിന്ന് കുടകൾ വാങ്ങി, അങ്ങനെ നിരവധി കാര്യങ്ങൾ സംഘടനാ പ്രവർത്തകർ ചെയ്‌തെന്ന് എഎ റഹീം. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വിൽപന നടത്തി. ആറര ടൺ പ്ലാസ്റ്റിക്ക് ആണ് ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത്. 1519 ടൺ ഇരുമ്പ് മാലിന്യം ശേഖരിച്ച് വിൽപന നടത്തിയെന്നും എ എ റഹീം.
Story Highlights – a a rahim, recycle kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here