ശ്രീധരൻപിള്ളയ്‌ക്കെതിരെ വ്യാജപ്രചാരണം; പരാതി

മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ളയ്‌ക്കെതിരെ വ്യാജപ്രചാരണം. ശ്രീധരൻപിള്ളയ്ക്ക് കൊവിഡെന്നായിരുന്നു പ്രചാരണം. സംഭവത്തിൽ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി.

കാവിമണ്ണ് എന്ന ഫേസ്ബുക് പേജിലാണ് ശ്രീധരൻപിള്ളയ്‌ക്കെതിരെ വ്യാജവാർത്ത പ്രചരിച്ചത്. ‘മിസോറാം ഗവർണർ ശ്രീധരൻപിള്ളക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കരൾ സംബന്ധമായ അസുഖം ഉള്ളതിനാൽ സ്ഥിതി അൽപം ഗുരുതരമാണെന്ന് ഹോസ്പിറ്റൽ അധികൃതർ. എല്ലാവരും പ്രാർഥിക്കുക എന്നായിരുന്നു’ ഫേസ്ബുക് പോസ്റ്റ്. ഗവർണർ പദവിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് പോസ്റ്റിലെ പരാമർശങ്ങളെന്നും നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഗവർണർക്ക് വേണ്ടി മിസോറാം രാജ്ഭവൻ സെക്രട്ടറിയാണ് പരാതി നൽകിയത്.

Story Highlights P S Sreedharan Pillai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top