അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തം; ഗുജറാത്ത് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ഗുജറാത്തിലെ അഹമ്മദാബാദിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനു പുറമേ, മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപയും, മുഖ്യമന്ത്രി വിജയ് രൂപാനി നാല് ലക്ഷം രൂപയും വീതം ധനസഹായം പ്രഖ്യാപിച്ചു.
അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയായ നവരംഗപുരിയിലെ ഷ്റേ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ എട്ട് പേർ മരിച്ചു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്.
ആശുപത്രിയിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിലെ ഐസിയുവിൽ തീപിടിക്കുകയായിരുന്നു. ഇതേ തുടർന്ന് 35 ലധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.
Story Highlights -Fire at covid Hospital in Ahmedabad; Gujarat Chief Minister orders probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here