ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ഗീരീഷ് ചന്ദ്ര മുർമു രാജിവച്ചതായി റിപ്പോർട്ട്

ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ഗിരീഷ് ചന്ദ്ര മുർമു രാജിവച്ചതായി റിപ്പോർട്ടുകൾ. സി.എ.ജിയായി ചുമതലയേൽക്കാൻ രാജിവച്ചുവെന്നാണ് സൂചന.
രാജീവ് മെഹ്റിഷി സി.എ.ജി സ്ഥാനത്ത് നിന്ന് അടുത്തയാഴ്ച വിരമിക്കാനിരിക്കെയാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുർമു രാജിക്കത്ത് കൈമാറിയെന്നാണ് വിവരം. എന്നാൽ ഇക്കാര്യം മുർമുവോ രാഷ്ട്രപതിഭവനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Read Also : സുശാന്തിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; റിയ ചക്രവർത്തിയെ ചോദ്യം ചെയ്യും
അനുച്ഛേദം 370 റദ്ദാക്കി ജമ്മുകശ്മീർ കേന്ദ്രഭരണ പ്രദേശമായതിന് ശേഷമുള്ള ആദ്യ ലഫ്റ്റനന്റ് ഗവർണറാണ് ജി.സി. മുർമു. കഴിഞ്ഞ ബുധനാഴ്ച നോർത്തേൺ കമാൻഡിലെ ആർമി കമാൻഡർ മുർമുവിനെ സന്ദർശിക്കുകയും കേന്ദ്രഭരണ പ്രദേശത്തിന്റെ മൊത്തത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. പുതിയ കേന്ദ്രഭരണപ്രദേശമായി മാറിയതോടെ ജമ്മു കശ്മീരിൽ വലിയതോതിലുള്ള വികസന പ്രവർത്തനങ്ങൾ മുർമുവിന്റെ കീഴിൽ നടന്നുവരികയായിരുന്നു.
Story Highlights – GC Murmu, Jammu Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here