ജലനിരപ്പ് ഉയരാൻ സാധ്യത; കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും

ജലനിരപ്പ് ഉയർന്നാൽ കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. കക്കയം ഡാമിന്റെ ജലനിരപ്പ് 757.50.മി എത്തിയാൽ ഓഗസ്റ്റ് ആറിന് വൈകുന്നേരം മൂന്നുമണി മുതൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തി സെക്കൻഡിൽ 100 ക്യൂബിക് വെള്ളം പുഴയിലേക്ക് വിടേണ്ടി വരുമെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

നിലവിൽ 751.88മി ആണ് ഡാമിലെ ജലനിരപ്പ്. ജില്ലയിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാൽ 204 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഷട്ടറുകൾ തുറന്നാൽ പുഴയിൽ 100 സെന്റീമീറ്റർ വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Read Also :ഇന്നും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് മിക്ക ഇടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. കോഴിക്കോടിന് പുറമേ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights Kakkayam Dam, Heavy Rain, Orange alert

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top