പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍; മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചു

ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചു മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

ഏലപ്പാറ ജംഗ്ഷനില്‍ വെള്ളംകയറി. പ്രദേശത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇവിടുത്തെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കിയില്‍ കല്ലാര്‍, ലോവര്‍ പെരിയാര്‍ (പാം ബ്ലാ ), കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നിട്ടുണ്ട്. പൊന്‍മുടി ഡാം നാളെ 10 മണിയോടെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Story Highlights landslides in Peermede

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top