മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹ പുതിയ ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍

Manoj Sinha new Lieutenant Governor of Jammu and Kashmir

മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹ പുതിയ ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍. ഗിരീഷ് ചന്ദ്ര മുര്‍മു രാജിവച്ച ഒഴിവിലാണ് നിയമനം. അനുച്ഛേദം 370 റദ്ദാക്കി ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ലഫ്റ്റനന്റ് ഗവര്‍ണറായാണ് മനോജ് സിന്‍ഹ ചുമതലയേല്‍ക്കുന്നത്.

ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ടെലികോം മന്ത്രിയായിരുന്നു. രാജിവച്ച ജി.സി. മുര്‍മുവിനെ സിഎജി ആയി നിയമിച്ചേക്കും. രാജീവ് മെഹ്റിഷി സിഎജി സ്ഥാനത്ത് നിന്ന് അടുത്തയാഴ്ച വിരമിക്കാനിരിക്കെയാണ് രാജി.

Story Highlights Manoj Sinha new Lieutenant Governor of Jammu and Kashmir

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top