കനത്തമഴയില്‍ കൊങ്കണ്‍ റെയില്‍പാതയിലെ ടണലിന്റെ ഒരു ഭാഗം തകര്‍ന്നു

Konkan Railway

കനത്തമഴയില്‍ കൊങ്കണ്‍ റെയില്‍പാതയിലെ ടണലിന്റെ ഒരു ഭാഗം തകര്‍ന്നു. മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയില്‍ മഡൂര്‍-പെര്‍ണം സ്റ്റേഷനുകള്‍ക്കിടയിലാണ് ടണലിന്റെ ഉള്‍ഭിത്തിയാണ് ഇടിഞ്ഞത്. പുലര്‍ച്ചെ 2.50 നായിരുന്നു സംഭവം. മണ്ണ് നീക്കല്‍ പുരോഗമിക്കുന്നതായി കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. ടണലിനുള്ളിലെ അഞ്ച് മീറ്റര്‍ ഭാഗമാണ് ഇടിഞ്ഞുവീണിരിക്കുന്നത്.

ടണല്‍ തകര്‍ന്നതോടെ പല ട്രെയിനുകളും വഴിതിരിച്ചുവിട്ടിട്ടുണ്ട്. എറണാകുളം – നിസാമുദീന്‍ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍, തിരുവനന്തപുരം സെന്‍ട്രല്‍ ലോകമാന്യതിലക് സ്‌പെഷ്യല്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ രാജധാനി സ്‌പെഷ്യല്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്.

Story Highlights Part of Tunnel Wall Collapses Konkan Railway

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top