സുപ്രഭാതം ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ശ്രീകാന്ത് എസ്. നിര്യാതനായി

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകന്‍ ശ്രീകാന്ത് എസ്. (32) നിര്യാതനായി. സുപ്രഭാതം ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫറായിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31 രാത്രി പതിനൊന്ന് മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡില്‍ ആയിരുന്നു അപകടം. സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.
തലക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകാന്ത് കഴിഞ്ഞ ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി സുപ്രഭാതത്തില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തേ മംഗളത്തിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: രമ്യ (വര്‍ക്കല നഗരസഭയിലെ താത്കാലിക ജീവനക്കാരി), മകന്‍ : അങ്കിത്. ശ്രീകാന്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
Story Highlights – Photographer Srikanth S
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here