രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി; ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഇന്ന് മുതൽ ഈ മാസം പതിമൂന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി. ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകനാകും. ഈ മാസം 24-ാം തീയതിയാണ് തെരഞ്ഞെടുപ്പ് നടക്കുക.

അതേസമയം, രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടിയാണ് സ്ഥാനാർത്ഥി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എം വി ശ്രേയാംസ് കുമാർ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ശ്രേയാംസ് കുമാർ മത്സരിക്കണമെന്ന് എൽജെഡി ആവശ്യപ്പെട്ടിരുന്നു. സീറ്റ് സൽകാമെന്ന് സിപിഐഎം തത്വത്തിൽ എൽജെഡി നേതൃത്വത്തിന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.

Story Highlights Rajyasabha by election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top