സ്വപ്ന സുരേഷിന് പൊലീസില്‍ വലിയ സ്വാധീനമെന്ന് കസ്റ്റംസ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് കേരള പൊലീസില്‍ വലിയ സ്വാധീനമെന്ന് കസ്റ്റംസ്. അധികാരത്തിന്റെ ഇടനാഴിയില്‍ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിന്റ വിചാരണയെ പോലും അട്ടിമറിച്ച് സ്വപ്ന കടന്ന് കളയാന്‍ സാധ്യതയുണ്ടെന്ന് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
കേസിലെ പ്രതി സ്വപ്ന പ്രഭ സുരേഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് കസ്റ്റംസ് നല്‍കിയ മറുപടിയിലാണ് അധികാര കേന്ദ്രങ്ങളിലെ സ്വപ്നയുടെ സ്വാധീനത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. കേരള പൊലീസില്‍ ശക്തമായ സ്വാധീനമുള്ളയാളാണ് സ്വപ്നയെന്ന് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിലെ സ്വാധീനമുപയോഗിച്ച് സ്വപ്ന പ്രശ്‌നങ്ങളും ഒതുക്കി തീര്‍ത്തിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു.പോലീസിലെ ബന്ധം ഉപയോഗിച്ച് മുന്‍പ് പല ഭിഷണികളും സ്വപ്ന നടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. നിലവില്‍ സ്വപ്നയ്ക്ക് ജാമ്യം നല്‍കിയാല്‍ ഈ ബന്ധങ്ങള്‍ ഉപയോഗിച്ച് കൊണ്ട് വിചാരണയെ പോലും അട്ടിമറിച്ച് സ്വപ്ന നാടുവിടാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.
സ്വപ്ന രാജ്യത്ത് സാമ്പത്തിക അട്ടിമറിക്ക് ശ്രമം നടത്തിയതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അധികാരത്തിന്റെ ഇടനാഴികളില്‍ വലിയ സ്വാധീനമുള്ളയാളാണ് സ്വപ്നയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ നാളെ വാദം നടക്കും. ഇതിനിടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് കാട്ടി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി.
Story Highlights – Swapna Suresh big influence in police; Customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here