വഴി വീതി കൂട്ടി കോൺക്രീറ്റ് ചെയ്യണമെന്ന് പോസ്റ്റ്; ട്രെയിൻ സർവീസ് വരെ തുടങ്ങി ട്രോളന്മാർ: വൈറൽ പോസ്റ്റ്

viral troll post comments

ട്രോൾ ആശയമുണ്ടെങ്കിലും എഡിറ്റിംഗ് വശമില്ലാത്തവർക്കായുള്ള ഫേസ്ബുക്ക് ഗ്രൂപ്പാണ് ട്രോൾ എഡിറ്റിംഗ് മലയാളം. പലപ്പോഴും ഗ്രൂപ്പിൽ എത്തുന്ന എഡിറ്റ് റിക്വസ്റ്റുകൾ ക്രിയേറ്റിവിറ്റിയുടെ പൂങ്കാവനമായി മാറാറുണ്ട്. തങ്ങളുടെ ഭാവനകൾക്കനുസരിച്ച് പലരും പല തരത്തിൽ എഡിറ്റ് ചെയ്യുന്ന ഇത്തരം ചിത്രങ്ങൾ കാഴ്ചക്കാരെ ചിരിപ്പിക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.

‘ഈ വഴിയൊന്നു ചെറുതായി വീതി കൂട്ടി കോൺക്രീറ്റു ചെയ്തു തരോ. എന്റ വീട്ടിലേക്കുള്ള വഴിയാ. ഇതൊന്നു കോൺക്രീറ്റ് ഇട്ടു കാണാനുള്ള കൊതി കൊണ്ടാണ്’- ഇങ്ങനെ ഒരു അടിക്കുറിപ്പും ഒരു ചെറിയ ഇടവഴിയുടെ ചിത്രവുമാണ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീടായിരുന്നു എഡിറ്റഡ് ഇമേജുകളുടെ പ്രളയം.

Read Also : ഈ റോഡൊന്ന് ടാറ് ചെയ്യണമെന്ന് പോസ്റ്റ്; ടാറ് ചെയ്ത് ഉദ്ഘാടനവും നടത്തി കുത്തിപ്പൊളിച്ച് ട്രോളന്മാർ: വൈറൽ പോസ്റ്റ്

ചിത്രങ്ങൾ കാണാം:

Story Highlights viral troll post comments

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top