ഈ റോഡൊന്ന് ടാറ് ചെയ്യണമെന്ന് പോസ്റ്റ്; ടാറ് ചെയ്ത് ഉദ്ഘാടനവും നടത്തി കുത്തിപ്പൊളിച്ച് ട്രോളന്മാർ: വൈറൽ പോസ്റ്റ്

ട്രോളന്മാരും ട്രോളത്തികളുമൊക്കെ എന്തൊരു കിടു ആണല്ലേ. ക്രിയേറ്റിവിറ്റി കൊണ്ട് അമ്പരപ്പിക്കുന്ന ഒരുപാട് ട്രോളേഴ്സ് ഉണ്ട്. എന്തെങ്കിലും ഒരു വിഷയം കിട്ടാൻ കാത്തിരിക്കുകയാണ് അവർ. ട്രോൾ ആശയമുണ്ടെങ്കിലും എഡിറ്റിംഗ് വശമില്ലാത്തവർക്കായി (എഴുതാനറിയാമെങ്കിലും വായിക്കാനറിയാത്തവർ എന്ന് ട്രോൾ ഭാഷ. ഹരിശ്രീ അശോകൻ.ജെപിജി) ഒന്നോ രണ്ടോ ഗ്രൂപ്പുകളും ഫേസ്ബുക്കിൽ സജീവമാണ്. ആശയം കൊടുത്താൽ വെടിപ്പായി എഡിറ്റ് ചെയ്ത് തരും. ഫീസൊന്നുമില്ല, വെറും മനുഷ്യത്വം. ദിലീപ്.ജെപിജി. ഇങ്ങനെ പരോപകാരിയായ ട്രോൾ എഡിറ്റിംഗ് മലയാളം എന്ന ഗ്രൂപ്പിൽ ഒരാൾ ഒരു പോസ്റ്റിട്ടു. ഒരു റോഡിൻ്റെ പടത്തോടൊപ്പം അത് ടാർ ചെയ്ത് തരുമോ എന്നായിരുന്നു പോസ്റ്റ്. കൗതുകം ലേശം കൂടുതലായിപ്പോയി. പോസ്റ്റ് ട്രോളന്മാർ അങ്ങെടുത്തു. പിന്നെ ക്രിയേറ്റിവിറ്റിയുടെ കുത്തൊഴുക്കായിരുന്നു.
ചിലർ റോഡ് ടാറ് ചെയ്തു നൽകി. മറ്റു ചിലർ ടാറ് ചെയ്ത് വളവിൽ ചെക്കിംഗിനായി പൊലീസിനെയും നിർത്തി. വേറെ ഒരാളാവട്ടെ ടാറിട്ട് അത് കുത്തിപ്പൊളിച്ച് പൈപ്പിട്ടു. മറ്റൊരാൾ ടാറിട്ട് ബസ് സ്റ്റോപ്പും നിർമ്മിച്ചു. ഭംഗിക്ക് ബസും ഒരു സ്കൂട്ടറും. ടാറിട്ട റോഡിൽ പിള്ളേര് ക്രിക്കറ്റ് കളിക്കുന്നതും മറ്റൊരാൾ കണ്ടു. നേരത്തെ ഇട്ട പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതും ഒരാൾ കണ്ടെത്തി. ടാറിട്ട പാടെ അത് കുത്തിപ്പൊളിക്കാനെത്തിയ വാട്ടർ അതോറിറ്റിയും റോഡ് കുത്തിപ്പൊളിക്കുന്നതിലുള്ള ഒറ്റയാൾ പ്രതിഷേധവും പ്രതിഷേധക്കാരനെ ഓടിക്കാനെത്തിയ പൊലീസും മൂന്നു പേരുടെ വ്യത്യസ്തമായ ആശയങ്ങളായി. മറ്റൊരാളുടെ ഭാവനയിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡ് സങ്കടമായി. റോഡിൽ നടക്കുന്ന മാല മോഷണം ആയിരുന്നു മറ്റൊരാളുടെ ആശയം. അപ്പോഴേക്കും ഗ്രൂപ്പ് അഡ്മിന്മാരിൽ പെട്ട ആരോ കമൻ്റ് ബോക്സ് ഓഫ് ചെയ്തു. ശേ, ഞാനൊന്ന് ആസ്വദിച്ച് വരികയായിരുന്നു.
ട്രോളുകൾ കാണാം.
Story Highlights: Trolls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here