ഭോജ്പുരി നടി ആത്മഹത്യ ചെയ്തു; ഗൂഗിൾ ട്രെൻഡിംഗിൽ അനുപമ പരമേശ്വരന്റെ പേര്

ഭോജ്പുരി സിനിമാ നടി അനുപമ പഥക്ക് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പിന്നാലെ മലയാളി നടി അനുപമ പരമേശ്വരന്റെ പേര് ഗൂഗിൾ ട്രെൻഡിംഗ് പട്ടികയിൽ. കഴിഞ്ഞ ദിവസം മുതൽ അനുപമയുടെ പേര് ഈ പട്ടികയിലുണ്ട്. രണ്ട് നടിമാരുടേയും പേരിന്റെ തുടക്കം ഒന്നായതാണ് പ്രശ്‌നത്തിന് കാരണമായത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഭോജ്പുരി നടി അനുപമ പഥക്കിനെ മുംബൈയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അനുപമ പരമേശ്വരന്റെ പേര് ഗൂഗിൾ ട്രെൻഡിംഗിൽ വന്നത്. കഴിഞ്ഞ ദിവസത്തെ ഗൂഗിൾ ട്രെൻഡിംഗ് പട്ടികയിൽ നോക്കിയാൽ അനുപമയുടെ പേര് കാണാം. സെർച്ച് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെൻഡിംഗ് പട്ടികയിൽ വിഷയങ്ങൾ ഇടം നേടുക.

മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ നിന്ന് വിട്ടു നിൽക്കുന്ന അനുപമ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ്.

Story Highlights Anupama parameswaran, anupama pathak, Google trending

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top