കരിപ്പൂർ വിമാനാപകടം; പൈലറ്റ് അടക്കം മരണം 11 ആയി

കരിപ്പൂർ വിമാനാപകടത്തിൽ പൈലറ്റ് അടക്കം മരണം 11 എന്ന് വിവരം. കോഴിക്കോട് മെഡിക്കൽ കോളജിൽ 21 പേരെയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ 5 പേർ മരണപ്പെട്ടു എന്നാണ് വിവരം. നേരത്തെ 4 പേർ മരണപ്പെട്ടിരുന്നു. രണ്ട് പേർ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും മറ്റ് രണ്ട് പേർ മിംസിലുമാണ് മരിച്ചത്. മലപ്പുറത്ത് രണ്ട് പേർ മരണപ്പെട്ടു. കൊണ്ടോട്ടി റിലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ രണ്ട് പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 11 ആയി.
കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 4 പേർ കുട്ടികളാണ്. ആശുപത്രിയിൽ ഉള്ളവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നും ജില്ലാ ഭരണകൂടം പറയുന്നു. അതുകൊണ്ട് തന്നെ മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here