കോഴിക്കോട് വിമാനദുരന്തം; കുഞ്ഞിനെ തേടി മാതാപിതാക്കൾ

കോഴിക്കോട് വിമാനദുരന്തത്തിൽ പെട്ട് കാണാതായ കുഞ്ഞിനെ തേടി മാതാപിതാക്കൾ. ഐഷ ദുവ എന്ന കുട്ടിയുടെ മാതാപിതാക്കളാണ് ആവശ്യവുമായി ട്വൻ്റിഫോറിനെ ബന്ധപ്പെട്ടത്. കുഞ്ഞിൻ്റെ അമ്മ കോഴിക്കോട് മെഡിക്കൽ കോളജിലുണ്ട്. കുഞ്ഞിനെ ലഭിച്ചവർക്ക് 9895708245 എന്ന നമ്പരിൽ അവരെ ബന്ധപ്പെടാവുന്നതാണ്.
അതേ സമയം, വിമാന ദുരന്തത്തിൽ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് സുരക്ഷിതയായി കോഴിക്കോട് മിംസ് ആശുപത്രിയിലുണ്ട്. ജാഫർ എന്ന കൊണ്ടോട്ടി സ്വദേശിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. രണ്ടര വയസ്സ് തോന്നിക്കുന്ന പെൺകുഞ്ഞാണ് ഇത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ജാഫറും കുഞ്ഞും ഉള്ളത്. കുഞ്ഞ് സുരക്ഷിതയാണ്. മറ്റ് പ്രശ്നങ്ങളൊന്നും കുഞ്ഞിന് ഇല്ല. ട്വൻ്റിഫോറിൻ്റെ യൂട്യൂബ് ലൈവ് ചാറ്റിൽ കുഞ്ഞിനെ തിരിച്ചറിഞ്ഞു എന്നും ബന്ധപ്പെടാനുള്ള നമ്പർ ആവശ്യമുണ്ടെന്നും ഒരാൾ കുറിച്ചു. ജാഫറിൻ്റെ നമ്പർ: 9847613149. കുഞ്ഞ് മാതാപിതാക്കളെ കണ്ടെത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ് – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി.
ഇന്ന് രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്.
Story Highlights – parents searching child karipur plane crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here