Advertisement

കണ്ണാടിയിലൂടെ പ്രതിഫലിച്ച് തുന്നിക്കെട്ടിയ മൂക്ക്; പൊള്ളുന്ന വേദനയിലും ചിരിച്ച മുഖവുമായി സർക്ക

August 7, 2020
Google News 1 minute Read

കണ്ണാടിയിൽ പ്രതിഫലിച്ച മുഖത്തേക്ക് നോക്കുമ്പോൾ സർക്കയുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. കാരണം അതിന് മുൻപ് അവളുടെ മൂക്കിന്റെ സ്ഥാനത്ത് രണ്ട് കുഴികൾ മാത്രമായിരുന്നു. ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായതിന്റെ വേദന അത്രത്തോളമുണ്ടെങ്കിലും സർക്ക ഇപ്പോൾ സന്തോഷവതിയാണ്, തന്റെ മൂക്ക് തിരിച്ചു കിട്ടിയതിൽ.

അഫ്ഗാൻസ്ഥാൻ സ്വദേശിനിയാണ് 28കാരിയായ സർക്ക. രണ്ട് മാസങ്ങൾക്ക് മുൻപാണ് ഭർത്താവ് സർക്കയ്ക്ക് നേരെ അതിക്രമം കാട്ടിയത്. പത്ത് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടെ ഭർത്താവിന്റെ പല ക്രൂരതകളും സർക്ക സഹിച്ചു. മകനെ ഓർത്ത് മാത്രം വേദനകൾ കടിച്ചമർത്തി. അതിനിടെയാണ് കൊടുംക്രൂരത അരങ്ങേറിത്. ദുർമാർഗിയെന്ന് പറഞ്ഞായിരുന്നു ഭർത്താവിന്റെ ആക്രമണം. അത് ശരിയല്ലെന്ന് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. തർക്കം മൂർച്ഛിച്ചതോടെ പോക്കറ്റിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഭർത്താവ് സർക്കയുടെ മൂക്ക് മുറിക്കുകയായിരുന്നു.

ബോധം മറഞ്ഞ സർക്കയെ പിന്നീട് അഫ്ഗാനിസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് മികച്ച ചികിത്സയ്ക്കായി ഡോക്ടർ സൽമായി ഖാൻ അഹ്മദ്‌സായിയുടെ അടുത്ത് എത്തുന്നത്. അഫ്ഗാനിസ്ഥാനിലെ വളരെ ചുരുക്കം പ്ലാസ്റ്റിക് സർജന്മാരിൽ ഒരാളാണ് സൽമായി ഖാൻ. ക്രൂരയ്ക്ക് ഇരയായി മുഖവും മനസും നഷ്ടപ്പെട്ട നിരവധി സ്ത്രീകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ആളാണ് ഡോക്ടർ. അദ്ദേഹം സർക്കയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. ഏകദേശം മൂന്ന് മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടുനിന്നു. ഉണർന്ന സർക്കയുടെ കൈയിൽ കണ്ണാടി നൽകി സ്വന്തം മുഖം നോക്കാൻ ഡോക്ടർ സൽമായി ഖാൻ ആവശ്യപ്പെട്ടു. തന്റെ മൂക്ക് തിരിച്ചുകിട്ടിയതിൽ സന്തോഷം പ്രകടിപ്പിച്ച സർക്ക ഡോക്ടർക്ക് നന്ദി പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്ന നൂറ് സ്ത്രീകളിൽ ഒരാൾ മാത്രമാണ് സർക്ക. യുഎൻ പോപ്പുലേഷൻ ഫൻഡ് നടത്തിയ സർവേയിൽ കണ്ടെത്തിയത് അഫ്ഗാനിസ്ഥാനിലെ 87 ശതമാനം വരുന്ന സ്ത്രീകളിൽ ഒരാളെങ്കിലും ദിവസവും ശാരീരിക, മാനസിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ്. ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ആകും പീഡനം നേരിടേണ്ടിവരിക. ഭയം കാരണം പല സ്ത്രീകളും തങ്ങൾ നേരിടുന്ന ദുരനുഭവം പുറത്തുപറയാറില്ല. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

Story Highlights Afganistan, Violence, Sexual abuse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here