Advertisement

കറുത്ത വെള്ളിയാഴ്ചയെ ഓർത്ത് എയർ ഇന്ത്യ; മരിച്ച പൈലറ്റുമാർക്ക് ആദരം

August 8, 2020
Google News 2 minutes Read

കരിപ്പൂർ വിമാനത്താവളത്തിൽ വെള്ളിയാഴ്ച നടന്ന അപകടത്തിൽ മരിച്ച പൈലറ്റുമാർക്ക് ആദരവുമായി എയർ ഇന്ത്യ. സമൂഹ മാധ്യമത്തിലെ പ്രൊഫൈൽ ചിത്രങ്ങൾക്ക് കറുപ്പ് നിറം പശ്ചാത്തലത്തിൽ നൽകിയാണ് എയർ ഇന്ത്യ ഇവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. പൈലറ്റായ ക്യാപ്റ്റൻ ദീപക് വസന്ത് സാഥെയും (59) ക്യാപ്റ്റൻ അഖിലേഷ് കുമാറുമാണ് (32) മരിച്ചത്.

1981ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച സാഥെ 22 വർഷത്തിനു ശേഷം 2003ൽ വിരമിച്ചു. പിന്നീടാണ് അദ്ദേഹം യാത്രാവിമാനങ്ങൾ നിയന്ത്രിക്കാൻ ആരംഭിച്ചത്. ദേശീയ പ്രതിരോധ അക്കാദമിയിൽ 58ആം റാങ്ക് ഉണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം എന്നാണ് റിപ്പോർട്ട്. എയർ ഫോഴ്‌സ് അക്കാദമിയിൽ നിന്ന് സ്വോർഡ് ഓഫ് ഹോണർ പുരസ്‌കാരം നേടിയിട്ടുണ്ട്. ഫൈറ്റർ പൈലറ്റ് കൂടിയായിരുന്നു അദ്ദേഹം.

Read Also : 22 വർഷത്തെ സൈനിക സർവീസ്; ഡിഫൻസ് അക്കാദമിയിൽ 58ആം റാങ്ക്: കോഴിക്കോട് വിമാനദുരന്തത്തിൽ മരണമടഞ്ഞ പൈലറ്റിനെ അറിയാം

അതേസമയം ഇന്ത്യയിലെ ജപ്പാൻ അംബാസിഡർ സതോഷി സുസൂക്കി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. ഉറ്റപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന മനസിലാക്കുന്നുവെന്നും അംബാസിഡർ അറിയിച്ചു. നിരവധി സെലിബ്രിറ്റികളും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

180 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരുക്ക് പറ്റിയ 149 ആളുകൾ ഇപ്പോൾ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 22 പേർ ഗുരുതരവസ്ഥയിലാണ് എന്നാണ് വിവരം. 22 ആളുകൾ ആശുപത്രി വിട്ടെന്ന് മലപ്പുറം കളക്ടർ കെ ബാലകൃഷ്ണൻ അറിയിച്ചു.

Story Highlights karipur flight accident, air india crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here