തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

thiruvananthapuram covid

തിരുവനന്തപുരത്തെ തീരദേശ മേഖലയായ അഞ്ചുതെങ്ങില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 476 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് ജനപ്രതിനിധികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ കൊവിഡ് അതിതീവ്ര വ്യാപനം

Posted by 24 News on Saturday, August 8, 2020

കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതരുണ്ടാകുന്നത് തിരുവനന്തപുരത്താണ്. കഴിഞ്ഞ ദിവസവും ഈ മേഖലയില്‍ 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് നിലവിലുള്ളത് 13 ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണുള്ളത്. ഇതില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് അഞ്ചുതെങ്ങും. തീരദേശമേഖലയില്‍ അതിവേഗം കൊവിഡ് വ്യപിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

Story Highlights covid confirmed 125 in Thiruvananthapuram Anchuthengu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top