Advertisement

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 38 പേര്‍ക്ക്

August 8, 2020
Google News 1 minute Read
pathanamthitta district

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 38 പേര്‍ക്കാണ്. ജില്ലയില്‍ ഇന്ന് 116 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വിദേശത്തുനിന്ന് വന്നവര്‍

  • യുഎഇയില്‍ നിന്നും എത്തിയ തുരുത്തിക്കാട് സ്വദേശി (62)
  • സൗദിയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (44)
  • ഖത്തറില്‍ നിന്നും എത്തിയ കോഴിമല സ്വദേശി (56)
  • ദുബായില്‍ നിന്നും എത്തിയ കിഴവളളൂര്‍ സ്വദേശി (34)
  • മസ്‌ക്കറ്റില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശി (55)
  • ബഹ്റനില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (38)
  • ദുബായില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശി (30)
  • സൗദിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (63).
  • സൗദിയില്‍ നിന്നും എത്തിയ വെണ്‍പാല സ്വദേശി (44).
  • ദുബായില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (33).

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍:

  • മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശിനി (67)
  • തമിഴ്നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (32)
  • ലഡാക്കില്‍ നിന്നും എത്തിയ വളഞ്ഞവട്ടം സ്വദേശി (28).
  • ബംഗളൂരുവില്‍ നിന്നും എത്തിയ നിരണം സ്വദേശി (20)
  • ബംഗളൂരുവില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (35)
  • ബംഗളൂരുവില്‍ നിന്നും എത്തിയ ചെങ്ങറ സ്വദേശി (19)
  • ഹൈദരാബാദില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിനി (27).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

  • കുന്നംന്താനം സ്വദേശി (37) സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
  • തിരുമൂലപുറം സ്വദേശി (70) സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
  • മണ്ണടിശാല സ്വദേശിനി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
  • നൂറോമ്മാവ് സ്വദേശിനി (50). കോട്ടയം ജില്ലയിലെ തൃക്കൊടിത്താനത്ത് സ്ഥിരതാമസം. അവിടെ വച്ച് രോഗബാധിതയായി.
  • പഴകുളം സ്വദേശിനി (33). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
  • കലഞ്ഞൂര്‍ സ്വദേശിനി (29). സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. രോഗബാധിതയായ വ്യക്തിയുടെ സഹോദരി.
  • കലഞ്ഞൂര്‍ സ്വദേശിനി (32). പന്തളത്ത് സ്വകാര്യ ബാങ്കിലെ ജീവനക്കാരി. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
  • ഇളമണ്ണൂര്‍ സ്വദേശി (10). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
  • കരുനാഗപ്പളളി സ്വദേശി (30). പോലീസ് ഉദ്യോഗസ്ഥനാണ്. എ.ആര്‍.ക്യാമ്പ് ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
  • മണ്ണടി സ്വദേശി (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
  • തുരുത്തിക്കാട് സ്വദേശി (49). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
  • അടൂര്‍ സ്വദേശി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
  • പത്തനംതിട്ട സ്വദേശി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
  • ഞക്കുനിലം സ്വദേശി (9). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
  • ഞക്കുനിലം സ്വദേശിനി (75). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
  • ഞക്കുനിലം സ്വദേശിനി (14). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
  • ഞക്കുനിലം സ്വദേശി (40). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
  • പ്രമാടം സ്വദേശിനി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യ.
  • കുമ്പഴ എസ്റ്റേറ്റ് ജീവനക്കാരന്‍ (33). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
  • കുമ്പഴ എസ്റ്റേറ്റ് ജീവനക്കാരി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യ.
  • മണ്ണടി സ്വദേശിനി (33). പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. അവിടെ നിന്നും രോഗം ബാധിച്ചു.

ജില്ലയില്‍ ഇതുവരെ ആകെ 1770 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 823 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 1480 ആണ്. പത്തനംതിട്ട ജില്ലക്കാരായ 288 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 276 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

Story Highlights covid confirmed 38 cases In Pathanamthitta district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here