കാസര്‍ഗോഡ് കനത്ത മഴ തുടരുന്നു; മൂന്ന് പുഴകള്‍ കരകവിഞ്ഞൊഴുകുന്നു

കാസര്‍ഗോഡ് ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. ചന്ദ്രഗിരിപ്പുഴയും, ചൈത്രവാഹിനിയും തേജസ്വിനിയും കരകവിഞ്ഞൊഴുകിയതോടെ കാസര്‍ഗോഡ് ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളരിക്കുണ്ട്, ഹൊസ്ദുര്‍ഗ്ഗ്, കാസര്‍ഗോഡ് താലൂക്കുകളില്‍ ആറു ക്യാമ്പുകളിലായി 56 കുടുംബങ്ങളെയാണ് ഇതുവരെ പ്രവേശിപ്പിച്ചത്.

കാസര്‍ഗോഡ് നഗരത്തിലെ തളങ്കരയില്‍ കൊപ്പല്‍ പ്രദേശത്തെ 20 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. തളങ്കര കുന്നില്‍ ജില്‍എപിഎസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്കാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്. മറ്റുള്ളവര്‍ ബന്ധുവീടുകളില്‍ അഭയം തേടി. നീലേശ്വരം, ചാത്തമത്ത്, കയ്യൂര്‍, മുണ്ടേമാട് തുടങ്ങി പുഴയോട് ചേര്‍ന്ന മേഖലയില്‍ ആളുകളെ പൂര്‍ണമായും മാറ്റിക്കഴിഞ്ഞു.

Story Highlights Kasargod Heavy rains continue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top