ആലപ്പുഴ ഡിപ്പോയില്‍ നിന്ന് എസി റോഡ് വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു

kerala flood

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ – ചങ്ങനാശേരി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയില്‍ നിന്ന് എസി റോഡ് വഴിയുള്ള സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു. നിലവില്‍ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷന്‍ വരെ ബസ് സര്‍വീസ് നടത്തുന്നുണ്ട്. ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും ബസ് സര്‍വീസ് നടത്തുന്നുണ്ടെന്ന് ആലപ്പുഴ ഡിടിഒ അറിയിച്ചു. കൊങ്കണ്‍ റെയില്‍വേയില്‍ തുടര്‍ച്ചയായ മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ചില ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

ആലപ്പുഴ ഡിപ്പോയില്‍ നിന്ന് എസി റോഡ് വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു

Posted by 24 News on Saturday, August 8, 2020

തിരുവനന്തപുരം – ലോക്മാന്യതിലക് നേത്രാവതി പ്രതിദിന സ്‌പെഷ്യല്‍, ലോക്മാന്യതിലക് – തിരുവനന്തപുരം നേത്രാവതി സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓഗസ്റ്റ് ഒന്‍പതു മുതല്‍ 20 വരെയും ന്യൂഡല്‍ഹി – തിരുവനന്തപുരം രാജധാനി സ്‌പെഷ്യല്‍ ട്രെയിന്‍ ഓഗസ്റ്റ് ഒന്‍പത്, പതിനൊന്ന്, പന്ത്രണ്ട്, പതിനാറ്, പതിനെട്ട് തിയതികളിലും തിരുവനന്തപുരം – ന്യൂഡല്‍ഹി രാജധാനി സ്‌പെഷ്യല്‍ ഈ മാസം പതിനൊന്ന്, പതിമൂന്ന്, പതിനാല്, പതിനെട്ട്, ഇരുപത് തിയതികളിലും റദ്ദാക്കിയിട്ടുണ്ട്.

Story Highlights KSRTC services via AC Road partially suspended

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top