‘രക്ഷാപ്രവർത്തനത്തിനിടെ കുളയട്ടകൾ കയറി രക്തം കുടിക്കുന്നതുപോലും അറിഞ്ഞില്ല’; പെട്ടിമുടിയിൽ രക്ഷകരായി എത്തിയത് അലനെ പോലെ ഒരായിരം പേർ

മൂന്നാറിലെ പെട്ടിമുടിയും കരിപ്പൂർ വിമാനാപകടവും കേരളത്തിലെ കണ്ണീരിലാഴ്ത്തുന്ന ദിനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അപകടമുഖത്ത് കൊവിഡും പേമാരിയും മറന്ന് രക്ഷാ പ്രവർത്തനത്തിന് എത്തിയവരുടെ പങ്ക് ചെറുതല്ല…

അപകട വിവരം കേട്ടപ്പോൾതന്നെ മൂന്നാറിൽ നിന്നും മറയൂരിൽ നിന്നും രണ്ടും മൂന്നും കിലോമീറ്ററിലേറെ നടന്ന് പെട്ടിമുടിയിലെത്തിയവരുണ്ട്. സുഹൃത്തുക്കളേയും ബന്ധുക്കളേയും ഏതുവിധത്തിലും പുറത്തെത്തിക്കാനുള്ള പരിശ്രമമായിരുന്നു ഇവിടെ രണ്ട് നാളുകളിലായി നിറഞ്ഞ് നിൽക്കുന്നത്. കുടിക്കാൻ വെള്ളമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ, ആവശ്യത്തിനു വാഹനമില്ലാതെ മരിച്ചവരെ പുറത്തെടുക്കുമ്പോൾ കിടത്താൻ ട്രോളിയില്ലാതെ തകരഷീറ്റുകൾ കൂട്ടിക്കെട്ടി ചെളിക്കുമീതേ പാതയുണ്ടാക്കി, തകരീറ്റുകൾതന്നെ ട്രോളിയാക്കി പെരുമഴയത്ത് അവർ ചെളിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തുകയാണ്. മണ്ണിൽ പൂണ്ടുപോയ സഹജീവികളുടെ വെറുങ്ങലിച്ച ശരീരമെങ്കിലും കിട്ടുമോയെന്നറിയാൻ.

ടിസി രാജേഷ് സിന്ധു എന്ന ഫേസ് ബുക്ക് അക്കൗണ്ടിലാണ് പെട്ടിമുടിയിലേക്ക് കൈയ്യും മെയ്യും മറന്ന് ഓടിയെത്തിയവരെക്കുറിച്ച് എഴുതിയിരിക്കുന്നത്.

പെട്ടിമുടിയിലെ അപകടവിവരമറിഞ്ഞ് രാവിലെ പെട്ടിമുടിയിലേക്കുപോയശേഷം തിരിച്ചെത്തിയ അലനെപ്പോലുള്ളവർ രക്ഷാപ്രവർത്തിൽ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. രക്ഷാപ്രവർത്തനത്തിനിടെ ശരീരത്തിലെ രക്തം കുടിക്കുന്ന കുളയട്ടകൾ ഇഴഞ്ഞ് കയറിയത് പോലും ഇവർ അറിയുന്നില്ലെന്ന് ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.

ശരീരത്തിൽ നിന്ന് പത്തിലേറെ അട്ടകളെ പെറുക്കിക്കളഞ്ഞത് അലൻ വീട്ടിലെത്തിയശേഷമാണ്. അത്യാവേശത്തിലല്ല, നിർവികാരരായാണ് അവർ അവിടെ സേവനം ചെയ്യുന്നത്. ഇവർ ഈ അപകടമുഖത്തെ കൈത്താങ്ങാകുന്നത് എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകും…

Story Highlights – ‘Didn’t even know he was drinking blood in the pools during the rescue operation’; A thousand people like Alan came to the rescue in the box

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top