മഴ; അർദ്ധരാത്രി; എന്നിട്ടും കോഴിക്കോട് രക്തബാങ്കിനു മുന്നിൽ നീണ്ട ക്യൂ: ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

Que kozhikode blood bank

കോഴിക്കോട് രക്തബാങ്കിനു മുന്നിൽ മഴയും അർദ്ധരാത്രിയും വക വെക്കാതെ വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്നവരുടെ നീണ്ട ക്യൂ. നടൻ കുഞ്ചാക്കോ ബോബൻ തൻ്റെ ഫേസ്ബുക്ക് പേജിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. നിരവധി ആളുകൾ ഈ പോസ്റ്റ് പങ്കുവക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കോഴിക്കോട് മെഡിക്കൽ കോളേജിൽ
ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവർ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂവിലാണ്….

ഇതാണ് കരുതൽ…

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ് – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി.

ഇന്ന് രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം…

Posted by Kunchacko Boban on Friday, August 7, 2020

Story Highlights Que infront of kozhikode blood bank air india crash

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top