കരിപ്പൂർ വിമാന അപകടത്തിന്റെ കണ്ണീരോർമയായി കുഞ്ഞു ഷെയ്സ ഫാത്തിമ…

കരിപ്പൂർ വിമാന അപകടത്തിന്റെ കണ്ണീരോർമ ആവുകയാണ് ഷെയ്സ ഫാത്തിമ എന്ന രണ്ട് വയസുകാരി. കുഞ്ഞിന്റെ വിയോഗം അറിയാതെ മകൾക്കായി കാത്തിരിക്കുകയാണ് ആശുപത്രിയിൽ കഴിയുന്ന ഉമ്മ ഷഹബാനുവും സഹോദരൻ ഷഹീമും.

കുഞ്ഞു മകളെ കണ്ട് കൊതി തീർന്നിരുന്നില്ല ഷഹബാനുവിനും ഭർത്താവ് അലിക്കും.ലോക്ക് ഡൗണിന് തൊട്ട് മുന്പാണ് ശഹബാനവും മക്കളും ദുബായിൽ ഭർത്താവിനടുത്തെത്തിയത്. ഭാര്യയേയും മക്കളെയും നാട്ടിലേക്ക് യാത്ര അയക്കുമ്പോൾ അലി ഓർത്തതേയില്ല. ഇനി തന്റെ പിഞ്ചോമനയെ താൻ ഒരിക്കലും കാണില്ലെന്ന്. കരിപ്പൂരിൽ ഉണ്ടായ വിമാനാപകടത്തിൽ ഷഹബാനുവിനെയും മൂത്ത മകൻ ഷെമീമിനെയും ചെറിയ പരിക്കുകളോടെയാണ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആ നിമിഷം തൊട്ട് ശഹബാനു തിരഞ്ഞത് തന്റെ മകളെ ആയിരുന്നു. തിരൂരിൽ നിന്നെത്തിയ ബന്ധുക്കളും ഷെയ്സ ഫാത്തിമയെ തിരഞ് ആശുപത്രികൾ കയറി ഇറങ്ങി. ഇടയ്ക്ക് ഒരു ആശ്വാസ വാർത്തയും എത്തി. ഷെയ്സ സുരക്ഷിതയാണ്.

പക്ഷേ, ആ ആശ്വാസത്തിന് മണിക്കൂറുകളുടെ ആയുസെ ഉണ്ടായിരുന്നുള്ളു. അപകടം നടന്ന ആദ്യ മണിക്കൂറിൽ തന്നെ ഷെയ്സ ഫാത്തിമ മരിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് സുഖം പ്രാപിച്ചു മകളെ കാണാമെന്ന പ്രതീക്ഷയിലാണ് ഈ ഉമ്മയും സഹോദരനും. പക്ഷേ അത് ഈ ദുഃഖ സത്യം അറിയുന്നത് വരെയേ ഉള്ളു.

Story Highlights – Shayza Fathima sheds tears over Karipur plane crash

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top