പമ്പ ഡാമിന്റെ ഷട്ടറുകള്‍ അഞ്ച് മണിയോടെ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

പത്തനംതിട്ട ജില്ലയില്‍ ശക്തായ മഴ തുടരുന്ന സാഹചര്യത്തില്‍ പമ്പ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അഞ്ച് മണിയോടെ 30 സെ.മീ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. മഴ കനത്തതോടെ ആറന്‍മുള, ഇരവിപേരൂര്‍ പ്രദേശങ്ങളിലും വെള്ളം കയറി. ജില്ലയില്‍ 52 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത്.

പമ്പ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാവുകയാണ്. വനത്തിനുള്ളില്‍ മഴ ശക്തമായതോടെ പമ്പ കക്കി ഡാമുകളിലേക്ക് നീരൊഴുക്ക് വര്‍ധിച്ചു. കക്കി ഡാമില്‍ 52 ശതമാനം വെള്ളമാണുള്ളത്. മഴ കൂടുതല്‍ ശക്തമായാല്‍ പമ്പാ ഡാം തുറക്കേണ്ടി വരുമെന്ന് കളക്ടര്‍ പി ബി നൂഹ് പറഞ്ഞു.

Story Highlights shutters of Pampa Dam raised by 5 pm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top