സുശാന്തിന്റെ മരണം; റിയ ചക്രവർത്തിയെ ഇന്നും ചോദ്യം ചെയ്‌തേക്കും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ മുൻ പെൺ സുഹൃത്തും നടിയുമായ റിയ ചക്രവർത്തിയെയും ബന്ധുക്കളെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്‌തേക്കും. ഇന്നലെ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം നടി മടങ്ങിയിരുന്നു.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ അക്കൗണ്ടിൽ നിന്ന് പതിനഞ്ച് കോടി രൂപ നടി റിയ ചക്രവർത്തി വകമാറ്റിയെന്നും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിച്ചെന്നുമുള്ള കുടുംബത്തിന്റെ ആരോപണത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ മുംബൈയിലെ ഇ ഡി ഓഫീസിൽ ഹാജരായ റിയ ചക്രവർത്തി സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പല സുപ്രധാന ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയെന്നാണ് റിപ്പോർട്ടുകൾ. നടിയുടെ ബന്ധുക്കളെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.

Read Also : സുശാന്തിന്റെ മരണം; നടി റിയ ചക്രവര്‍ത്തിക്കും ബന്ധുക്കള്‍ക്കുമെതിരെ സിബിഐ കേസെടുത്തു

അതേസമയം, സുപ്രിംകോടതിയിലെ ഹർജിയിൽ കക്ഷി ചേരാൻ കേന്ദ്രസർക്കാർ അപേക്ഷ നൽകി. പട്‌നയിലെ എഫ്‌ഐആർ മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവർത്തിയുടെ ഹർജിയിലാണ് നീക്കം.

Story Highlights sushant singh rajput, riya chakrabarthy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top