സൗദിയില്‍ 1428 പേര്‍ക്ക് കൂടി കൊവിഡ് ; 37 മരണം

സൗദിയില്‍ 1428 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 37 പേരാണ് ഇന്ന് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗമുക്തി നിരക്ക് 87.3 ശതമാനമായി വര്‍ധിച്ചു. 38 ലക്ഷത്തിലേറെ സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2,88,690 ആയി.
2,52,039 പേരാണ് സൗദിയില്‍ ഇതുവരെ രോഗമുക്തി നേടിയത്.
3,167 കൊവിഡ് മരണങ്ങളാണ് സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 33,484 പേരാണ് കൊവിഡ് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 1,816 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,424 സാമ്പിളുകള്‍ പരിശോധിച്ചു.ഹഫൂഫില്‍ 12-ഉം, റിയാദില്‍ 9-ഉം, ജിദ്ദയിലും, തായിഫിലും ഖര്‍ജിലും 2 വീതവും, കോബാര്‍, ദമാം, ബുറൈദ, നജ്‌റാന്‍, അറാര്‍, ബിഷ, അല്‍റാസ്, മുബാറസ്, അല്ലീത്, സക്കാക്ക എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പ്രധാന നഗരങ്ങളില്‍ ഇന്ന് സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ ഇങ്ങിനെയാണ്. മക്ക 125, റിയാദ് 106, ഹഫൂഫ് 68, ജിസാന്‍ 59, ജിദ്ദ 57, മദീന 50, ബുറൈദ 45, ദമാം 45, ഹായില്‍ 43, ബൈഷ് 36, അബഹ 28, തബൂക് 25, തായിഫ് 22.
Story Highlights – covid 19, coronavirus, saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here