പ്രണയബന്ധത്തിൽ പ്രകോപിതരായി; 18കാരിയെയും കാമുകനെയും പെൺകുട്ടിയുടെ കുടുംബക്കാർ കൊന്ന് കത്തിച്ചു

18കാരിയെയും കാമുകനെയും പെൺകുട്ടിയുടെ കുടുംബക്കാർ കൊന്ന് കത്തിച്ചു. കമിതാക്കളായ അമൃത കുമാരിയും നീരജ് കുമാറുമാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള പ്രണയത്തിൽ പ്രകോപിതരായാണ് പെൺകുട്ടിയുടെ കുടുംബക്കാർ ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരെയും കത്തിച്ച് സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് എത്തുകയായിരുന്നു.
മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അമൃത കുമാരിയും നീരജ് കുമാറും കമിതാക്കളും അയൽക്കാരുമാണ്. ശനിയാഴ്ച നീരജിൻ്റെ വീട്ടിൽ പോയ അമൃത തിരിച്ചുവരാന്‍ വിസമ്മതിച്ചു. അമൃതയുടെ സഹോദരന്‍ മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും പെൺകുട്ടി തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല. ഇതിൽ പ്രകോപിതനായ സഹോദരൻ അമൃതയെ നിലത്തേക്ക് തളളിയിട്ട ശേഷം കുത്തിക്കൊല്ലുകയായിരുന്നു. ഇത് കണ്ട നീരജ് മുറിക്കുള്ളിൽ കയറി വാതിലടച്ച് രക്ഷപ്പെടാനായി വാതിലടച്ചു. എന്നാൽ, വാതിൽ തകർത്ത് അകത്തുകയറിയ പെൺകുട്ടിയുടെ കുടുംബം നീരജിനെയും കുത്തിക്കൊല്ലുകയായിരുന്നു. തുടർന്ന് അടുത്തുള്ള നദിക്കരയിൽ ഇരുവരുടെയും മൃതദേഹം കത്തിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് എത്തുകയായിരുന്നു.
നീരജ് സൂറത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിലേക്ക് വന്ന നീരജ് പിന്നീട് വീട്ടിൽ തന്നെയായിരുന്നു. അമൃത ഔറംഗബാദിലാണ് പഠിച്ചിരുന്നത്.
സംഭവത്തില്‍ യുവാവിന്റെ കുടുംബത്തെ കസ്റ്റഡിയിലെടുത്തു എന്ന് റിപ്പോർട്ടുകളുണ്ട്.
Story Highlights – 18-year-old girl’s family stabs her with boyfriend, attempts to cremate them
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here