Advertisement

സംസ്ഥാനത്ത് 34 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 524

August 9, 2020
Google News 1 minute Read
covid19 hotspot

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 34 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10), മുളവുകാട് (1, 15), കുഴുപ്പിള്ളി (6, 11), ഐകരനാട് (1), മുഴവന്നൂര്‍ (3, 4 , 8), പുലിപ്പാറ (സബ് വാര്‍ഡ് 18), അയ്യംപുഴ (9), പാറക്കടവ് (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി (15), തൃത്താല (6), മാതൂര്‍ (15), കണ്ണാടി (10), തച്ചനാട്ടുകര (6), കോട്ടായി (3), നെന്മാറ (19), എരുത്തേമ്പതി (13), തൃശൂര്‍ ജില്ലയിലെ വരന്തറപ്പള്ളി (22), മതിലകം (10), പറളം (1, 8, 9, 12), പരിയാരം (4, 5), ചേലക്കര (7, 8), കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ (12), കട്ടിപ്പാറ (2, 3, 4, 7, 8,), കൂത്താളി (5), പുതുപ്പാടി (16), കായണ (3), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (4), ഏറത്ത് (6, 8), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (16), കുമളി (7, 8, 9, 12), മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ (16, 17), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും ), കൊല്ലം ജില്ലയിലെ നിലമേല്‍ (1, 2, 13), വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി (18, 33) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.

എട്ടു പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നെടുമ്പാശേരി (സബ് വാര്‍ഡ് 15), ചേന്ദമംഗലം (വാര്‍ഡ് 9), ആലങ്ങാട് (11, 14, 15), മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പള്ളിക്കല്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കൊല്ലം ജില്ലയിലെ ഇട്ടിവ (2, 4, 5, 12, 20), തൃശൂര്‍ ജില്ലയിലെ വരവൂര്‍ (2) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 524 ഹോട്ട്‌സ്പോട്ടുകളാണുള്ളത്.

Story Highlights covid 19, coronavirus, hotspot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here