എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 54 പേര്‍ക്ക്

corona ernakulam

എറണാകുളം ജില്ലയില്‍ ഇന്ന് 54 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 53 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. എറണാകുളത്ത് പശ്ചിമകൊച്ചിയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളില്‍ മാത്രം 20 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ജില്ലയില്‍ പ്രാദേശിക സമ്പര്‍ക്കം അതിരൂക്ഷമാവുകയാണ്. നിലവില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് ബാധ ആയിരം കടന്നു.

ഇന്ന് 913 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 755 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10878 ആണ്. ഇതില്‍ 9061 പേര്‍ വീടുകളിലും, 123 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1694 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Story Highlights Ernakulam district covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top