വെള്ളപ്പൊക്കം; വീട്ടിലെ വൈദ്യുത മീറ്റര്‍ വെള്ളത്തില്‍; ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടല്‍ നാടിന് തുണയായി

kseb meter

വെള്ളപ്പൊക്കത്തില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം. മാന്നാര്‍ പഞ്ചായത്തിലെ കുട്ടംപേരൂര്‍ തൈച്ചിറ കോളനിയിലാണ് വെള്ളംകയറിയത്. വെള്ളിയാഴ്ച രാത്രിയിലാണ് പ്രദേശത്ത് വെള്ളം കയറിയത്. ഇതിനിടെയാണ് ഒരു വീട്ടിലെ വൈദ്യുത മീറ്റര്‍ വെള്ളത്തില്‍ മുങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ തന്നെ നാട്ടുകാര്‍ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച് വിവരം അറിയിച്ചു.

വിവരം അറിഞ്ഞയുടനെ മാന്നാര്‍ കെഎസ്ഇബി ഓഫീസിലെ ലൈന്‍മാന്‍മാരായ അഫ്‌സല്‍, ബാബു എന്നിവര്‍ സ്ഥലത്തെത്തി. വെള്ളത്തിലൂടെ നീന്തിയെത്തിയാണ് ഇവര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

ശ്രദ്ധിക്കാന്‍…………..

വൈദ്യുതി അപകട സാധ്യതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വിളിച്ചറിയിക്കാന്‍ കെഎസ്ഇബി ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. 94 96 01 01 01 എന്നതാണ് ഫോണ്‍ നമ്പര്‍. ഓര്‍ക്കുക, ഈ നമ്പര്‍ അപകടസാധ്യതകള്‍ അറിയിക്കാന്‍ മാത്രമുള്ളതാണ്.

വൈദ്യുതി സംബന്ധമായ പരാതി പറയാനും വിവരങ്ങള്‍ ആരായാനും 1912 എന്ന കസ്റ്റമര്‍ കെയര്‍ നമ്പരിലേക്ക് വിളിക്കാവുന്നതാണ്.

Story Highlights kseb help mannar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top