മലപ്പുറത്ത് ഇന്ന് 170 പേർക്ക് കൊവിഡ്

മലപ്പുറത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ന് 170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഒരു എയര്‍ ഇന്ത്യ ജീവനക്കാരിക്കും ഉള്‍പ്പെടെ 147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൊവിഡ് ബാധിച്ച ഒരാൾ ജില്ലയിൽ ഇന്ന് മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി ഖാദര്‍ കുട്ടിയാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം പതിനെട്ടായി.
Read Also : തൃശൂരിൽ 24 പേർക്ക് കൊവിഡ്; പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ
കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിൽ ഇന്ന് ഒറ്റയടിക്ക് ജില്ലയിലെ രോഗബാധിതരുടെ എണ്ണം 170 എത്തി. സമ്പര്‍ക്ക രോഗബാധിതരായ 147 പേരിൽ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരുമാണ്. 109 പേരാണ് ഇന്ന് രോഗമുക്തരായത്.
ഇതിനിടെ കൊവിഡ് ബാധിച്ച് ഒരാൾ കൂടി ഇന്ന് ജില്ലയിൽ മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി ഖാദര്‍ കുട്ടിയാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം പതിനെട്ടായി.
അതേ സമയം, മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ (16, 17), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും ഹോട്ട് സ്‌പോട്ടുകളാക്കി. എന്നാൽ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി, പള്ളിക്കല്‍ പുളിക്കല്‍ എന്നിവടങ്ങളിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയിൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കി.
Story Highlights – malappuram covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here