ടിക് ടോക്കുമായുള്ള മൈക്രോസോഫ്റ്റിന്റെ ഇടപാട് വിഷം നിറച്ച പാനപാത്രം; ബിൽ ഗേറ്റ്സ്

ടിക് ടോക്കുമായുള്ള മൈക്രോസോഫ്റ്റിന്റെ ഇടപാടിനെ’വിഷം നിറച്ച പാനപാത്രം’എന്ന് വിളിച്ച് കമ്പനിയുടെ സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ടിക് ടോക്കിനെ സ്വന്തമാക്കാനുള്ള നീക്കം എളുപ്പമോ ലളിതമോ ആയിരിക്കില്ല. വയർഡിന് നൽകിയ അഭിമുഖത്തിലാണ് ബിൽ ഗേറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയത്. ടിക് ടോക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റിന്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കമ്പനിയുടെ സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് തന്നെ ജാഗ്രത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ടിക് ടോക്കിനെ സ്വന്തമാക്കാനുള്ള ഇടപാടിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കുംമനസിലാക്കാൻ കഴിയുന്നില്ല. എന്നാൽ, ഇത് വിഷം നിറച്ച പാന പാത്രമാണ്. സോഷ്യൽ മീഡിയ വ്യവസായത്തിൽ ഒരു വലിയ കളിക്കാരനായിരിക്കുക എന്നത് ചെറിയ കാര്യമല്ലെന്നും ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു. ഇതിനു പുറമേ മൈക്രോസോഫ്റ്റിന് പുതിയ തലത്തിലുള്ള ഉള്ളടക്ക മോഡറേഷനുമായി പൊരുത്തപ്പെടേണ്ടി വരുമെന്നും ബിൽ ഗേറ്റ്സ് പറയുന്നു.

ഫേസ് ബുക്കിന് വിപണിയിൽ കൂടുതൽ മത്സരം ഉണ്ടാകുന്നത് നല്ല കാര്യം തന്നെയാണ്. അതിനുള്ള എതിരാളിയെ ട്രംപ് കൊന്നൊടുക്കുന്നതും എന്ത് തരം ഇടപാട് നടന്നാലും അതിൽ ഒരു പങ്ക് യുഎസ് ട്രഷറിയിലേക്ക് വരണമെന്ന ട്രംപിന്റെ നിബന്ധന വിചിത്രമാണെന്നും അദ്ദേഹം പറയുന്നു. ഇതിനെയെല്ലാം മൈക്രോസോഫ്റ്റിന് തരണം ചെയ്യേണ്ടി വരും.

മൈക്രോസോഫ്റ്റിന്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്നും ഡയറക്ടർ ബോർഡിൽ നിന്നും പിന്മാറിയ ബിൽ ഗേറ്റ്സ് ഇപ്പോൾ സന്നദ്ധ പ്രവർത്തനം ചെയ്തു വരികയാണ്.

Story Highlights -microsoft dealwith Tik Tok Bill gates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top