Advertisement

പ്രതിരോധ മേഖലയിൽ 101 വസ്തുക്കൾക്ക് ഇറക്കുമതി നിയന്ത്രണം

August 9, 2020
Google News 4 minutes Read
Mod introduces import embargo on 101 products

ഇന്ത്യയിലെ പ്രതിരോധ മേഖലയിൽ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രതിരോധ മേഖലയിലെ 101 വസ്തുക്കൾക്കാണ് നിരോധനമേർപ്പെടുത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.

‘ആത്മനിർഭർ ഭാരതിന്റെ’ ഭാഗമായാണ് പുതിയ നടപടി. നിരോധിച്ച വസ്തുക്കൾക്ക് പകരമായുള്ള ഉപകരണങ്ങൾ നിർമിക്കുന്നതിലൂടെ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുകയും ഇന്ത്യയുടെ പ്രതിരോധ വ്യാവസായ രംഗത്തിന് വലിയ സാധ്യതകൾ ഇത് തുറന്നു കൊടുക്കുമെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റിൽ കുറിച്ചു.

നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് പ്രതിരോധ മന്ത്രാലയം ഈ 101 വസ്തുക്കളുടെ പട്ടിക തയാറാക്കിയതെന്ന് ട്വീറ്റിൽ പറയുന്നു. അടുത്ത 6-7 വർഷത്തിനുള്ള ആഭ്യന്തര വ്യവസായ രംഗത്ത് നാല് ലക്ഷം കോടിയുടെ കരാറുകളുണ്ടാകുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

ഇതിൽ കരസേനയ്ക്കും, വ്യോമസേനയ്ക്കും 1,30,000 കോടി വീതമുള്ള വസ്തുക്കളും, നാവിക സേനയ്ക്ക് മാത്രം 1,40,000 കോടി രൂപയുടെ വസ്തുക്കളുമാകും ഉൾപ്പെടുക.

നിരോധിച്ച വസ്തുക്കളിൽ ആർമർഡ് ഫൈറ്റിംഗ് വെഹിക്കിളുകളും ഉൾപ്പെടും. ഡിസംബർ 2021 മുതലാകും ഇവയ്ക്കുള്ള നിയന്ത്രണം. 2020-2024 ന് കാലയളവിൽ നിരോധനം പ്രാബല്യത്തിൽ വരുത്തും.

Story Highlights MoD introduces import embargo on 101 products

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here