തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി

one more covid death thiruvananthapuram

തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പേയാട് പള്ളിമുക്ക് പ്രിയദർശിനി നഗറിൽ തങ്കപ്പനാണ് ( 72) മരിച്ചത്. ആറു മാസത്തോളമായി സ്വകാര്യ ആശുപത്രിയിൽ ഇഎൻടി ചികിത്സയിലായിരുന്നു തങ്കപ്പൻ.

കഴിഞ്ഞ ഞായറാഴ്ച തങ്കപ്പന് ആശുപത്രി അധികൃതർ സർജറി നിശ്ചയിച്ചിരുന്നു. സർജറിക്ക് മുമ്പായി നടത്തിയ കൊവിഡ് ടെസ്റ്റിലാണ് ഫലം പോസിറ്റീവാകുന്നത്. തുടർന്ന് തങ്കപ്പനെ മെഡിക്കൽ കോളജിലേക്കു മാറ്റി. രോഗലക്ഷണങ്ങൾ വഷളായതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് തങ്കപ്പൻ മരിച്ചത്.

അതേസമയം, തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്നലെ 485 പേർക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 468 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights one more covid death thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top