കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ

കരിപ്പൂർ വിമാന അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി. പരുക്കേറ്റവർ വളരെ വേഗത്തിൽ തന്നെ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും അമീർ അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തന്റെ അനുശോചന സന്ദേശം അമീർ അയച്ചിട്ടുണ്ട്.

Read Also : കരിപ്പൂർ വിമാന അപകടത്തിൽ അന്വേഷണം തുടരുന്നു; ലാൻഡിംഗ് കൃത്യമാകാത്തത് ബ്രേക്കിംഗ് സംവിധാനം തകരാറിലാക്കി എന്ന് സൂചന

കൂടാതെ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഖാലിദ് ബിൻ അസീസ് അൽത്താനിയും പ്രധാനമന്ത്രിക്ക് അനുശോചന സന്ദേശം അയച്ചിട്ടുണ്ട്. ഖത്തറിലെ വിവിധ പ്രവാസി സംഘടനകളും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി, ഖത്തർ കെഎംസിസി, ഇൻകാസ് ഖത്തർ, കൾച്ചറൽ ഫോറം ഖത്തർ, ഗറ്റ്പാക്ക് എന്നീ സംഘടനകളാണ് സംഭവത്തിൽ അനുശോചനം അറിയിച്ചത്.

Story Highlights qutar emir condolence karipur plane crash

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top