‘എസ്ര’യ്ക്ക് ശേഷം ‘രാ’; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

പൃഥ്വിരാജ് നായകനായ’എസ്ര’യ്ക്ക് ശേഷം പുറത്തിറങ്ങുന്ന ഹൊറർ ചിത്രം ‘രാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മലയാളത്തില ആദ്യത്തെ സോംബി മൂവി എന്ന ടാഗ്ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്് വിട്ടിരിക്കുന്നത്.

കിരൺ മോഹൻ ഒരുക്കുന്ന ചിത്രത്തിന് മനുഗോപാൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. പാർഥിപന്റെ സഹസംവിധായകനായിരുന്ന കിരൺ മോഹൻ
തമിഴിൽ സംവിധാനം ചെയ്യുന്ന ‘ബ്രഹ്മപുരി’ എന്ന മറ്റൊരു ചിത്രവും ഉടൻ റിലീസിനെത്തുന്നുണ്ട്.

‘ഒലാലാ’ യാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Story Highlights – ‘Ra’ after ‘Ezra’; The first look poster of the film has been released

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top