മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണയുമായി എല്‍ജെഡി; രാജ്യസഭ സീറ്റില്‍ ശ്രേയംസ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എംവി ശ്രേയംസ് കുമാര്‍ മത്സരിക്കും. എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ശ്രേയാംസ് കുമാറിനെ എല്‍ജെഡി നിര്‍വാഹകസമിതി യോഗം തെരഞ്ഞെടുത്തു. പതിമൂന്നിന് ശ്രേയംസ് കുമാര്‍ പത്രിക നല്‍കും.
അതേസമയം, മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് എംവി ശ്രേയംസ് കുമാര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേന്ദ്ര ഏജന്‍സിയാണ് അന്വേഷിക്കുന്നത്. ചില ഉദ്യോഗസ്ഥരുടെ പാപഭാരം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ട കാര്യമില്ല. ഏത് അന്വേഷണവും സര്‍ക്കാര്‍ സ്വാഗതം ചെയ്തതാണ്. അത് ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാന്‍ ഇല്ലാത്തതുകൊണ്ടാണ്. പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നും ശ്രേയംസ് കുമാര്‍ വിമര്‍ശിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജനശ്രദ്ധ മാറി നില്‍ക്കുമ്പോഴാണ് പരിസ്ഥിതി നിയമത്തെ മാറ്റാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഈ മാസം 24 നാണ് തെരഞ്ഞെടുപ്പ്. നിലവിലെ നിയമസഭയിലെ അംഗബലമനുസരിച്ച് എല്‍ഡിഎഫിനാണ് മുന്‍തൂക്കം. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്പകവാടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
Story Highlights – mv Shreyams Kumar, LDF candidate, Rajya Sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here