ഇന്നത്തെ പ്രധാന വാർത്തകൾ (09-08-2020)

കരിപ്പൂർ ദുരന്തം: പ്രത്യേക അന്വേഷണത്തിനായി 30 അംഗ സംഘം
കരിപ്പൂർ വിമാന ദുരന്തം അന്വേഷിക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷനൽ എസ്പി. ജി. സാബുവിന്റെ നേതൃത്വത്തിൽ 30 അംഗ ടീമിനെയാണ് രൂപീകരിച്ചത്.
പെട്ടിമുടിയിൽ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ്; സഹപ്രവർത്തകരെ ക്വാറന്റീനിലാക്കും
ഇടുക്കി പെട്ടിമുടിയിൽ മണ്ണിടിച്ചിലിനിടെ കാണാതായവരെ കണ്ടെത്തുന്നതിന് തെരച്ചിൽ തുടരുന്നതിനിടെ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ് എന്ന വാർത്ത പുറത്ത്. ഫയർഫോഴ്‌സ് അംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ജീവനക്കാരനാണ് കൊവിഡ്. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകരെ ക്വറന്റീനിലാക്കും.
പ്രതിരോധ മേഖലയിൽ 101 വസ്തുക്കൾക്ക് ഇറക്കുമതി നിയന്ത്രണം
ഇന്ത്യയിലെ പ്രതിരോധ മേഖലയിൽ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രതിരോധ മേഖലയിലെ 101 വസ്തുക്കൾക്കാണ് നിരോധനമേർപ്പെടുത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് 21.5 ലക്ഷം കടന്ന് കൊവിഡ് കേസുകൾ
രാജ്യത്ത് 21.5 ലക്ഷം കടന്ന് കൊവിഡ് പോസിറ്റീവ് കേസുകൾ. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 2,153,010 ആയി. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 192-ാം ദിവസമാണ് കൊവിഡ് കേസുകൾ ഇരുപത്തിയൊന്ന് ലക്ഷം കടന്നിരിക്കുന്നത്.
കരിപ്പൂർ വിമാന അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. വിമാനമിറങ്ങിയത് ദിശ തെറ്റിയെന്ന് എയർ ട്രാഫിക് കൺട്രോളിന്റെ പ്രാഥമിക റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കൂടുതൽ പരിശോധനകൾ ഉണ്ടാകും. ഡിജിസിഎ ഉദ്യോഗസ്ഥരും എയർ ഇന്ത്യ വിദഗ്ധ സംഘവും ഇന്നലെ കരിപ്പൂരിലെത്തി പരിശോധന നടത്തിയിരുന്നു.
മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു; രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. മഹാരാഷ്ട്ര,ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു.
Story Highlights – todays news headlines august 09
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here