കരിപ്പൂരിൽ രക്ഷാ പ്രവർത്തനത്തിന് ഓടിയെത്തിയവർക്ക് ആദരം അർപ്പിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

കരിപ്പൂരിലെ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർക്ക് ആദരം അർപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ‘മനുഷ്യത്വത്തിന് മുന്നിൽ തലകുനിക്കുന്നു’ എന്ന
എന്ന നന്ദി വാചകത്തോടെ ട്വിറ്ററിലൂടയാണ് എയർ ഇന്ത്യ എക്സ്പ്രസ് ആദരം അർപ്പിച്ചിരിക്കുന്നത്.

‘അപ്രതീക്ഷിതമായ സംഭവത്തിൽ ദയയും മനുഷ്യത്വവും ഞങ്ങൾക്ക് മേൽ ചൊരിഞ്ഞ മലപ്പുറത്തെ ജനതയ്ക്ക് ആദരം അർപ്പിക്കുന്നു. ഞങ്ങൾ നിങ്ങളോട് ഒരു പാട് കടപ്പെട്ടിരിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ ദയയും മനുഷ്യത്വവും ഞങ്ങൾക്ക് മേൽ നിങ്ങൾ ചെരിഞ്ഞു. മലപ്പുറത്തെ ജനതയ്ക്ക് ഞങ്ങളുടെ ആദരം അർപ്പിക്കുന്നു. ഞങ്ങൾ നിങ്ങളോട് ഒരു പാട് കടപ്പെട്ടിരിക്കുന്നു’- എയർ ഇന്ത്യ കുറിച്ചു.

മാത്രമല്ല, ധൈര്യത്തിലുപരി ഒരു ജീവൻ രക്ഷിക്കുവാനുള്ള മനുഷ്യത്വത്തിന്റെ സ്പർശമാണിത്. സ്വന്തം ജീവൻ പണയം വച്ച് നിരവധി ജീവനുകൾ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങൾക്ക് മുന്നിൽ ഞങ്ങൾ തലകുനിക്കുന്നുവെന്നും എയർ ഇന്ത്യ കുറിച്ചു.

Story Highlights karipur airport, air india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top