Advertisement

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 10, 2020
Google News 26 minutes Read
PINARAYI VIJAYAN

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുക്തി നേടിയത് 784 പേരാണ്. ഇന്ന് ഏഴ് കൊവിഡ് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി, മലപ്പുറം പള്ളിക്കല്‍ സ്വദേശി നഫീസ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബുബക്കര്‍, തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ജമ, കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ്, കാസര്‍ഗോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി, വയനാട് കല്‍പറ്റ സ്വദേശി അലവിക്കുട്ടി എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

https://www.facebook.com/24onlive/photos/a.1823108557750677/3302879899773528/?type=3&__xts__%5B0%5D=68.ARAr7bZPv2yorrubeid4_ojGFoeDL9sbydWBK_qLZJ8bP_RCI9auViGwWZWPKW21NrHePcaiUC2VdFlnA–mclxQDN7-DZLZaLBvIw91bp0tcWoTIHyo0sTkkmGtldhYCF8xTymliqQ_IuhvxHlGz0SHU6BMKxp_w-P-DAGcT4lK0zH6WVqEoKzy4j3TbPkiJigiq9gZidyd1w98nl1tVYkunFQkumK-hZKEcVZiOP1Han4BxbCdzJAJL_f1fACCFEL1CZN2k9jZPo6wUe7E1knsFiRjgXS5zKH_I8CSrfLg7t6Bpb4ZV3wjidxOCDSarZx0BC7I3ijDK7Lov6z-5V1mCiLF&__tn__=-R

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • മലപ്പുറം -255
  • തിരുവനന്തപുരം -200
  • പാലക്കാട് -147
  • കാസര്‍ഗോഡ് -146
  • എറണാകുളം -101
  • കോഴിക്കോട് -66
  • കണ്ണൂര്‍ -63
  • കൊല്ലം -41
  • തൃശൂര്‍ -40
  • കോട്ടയം -40
  • വയനാട് -33
  • ആലപ്പുഴ -30
  • ഇടുക്കി -18
  • പത്തനംതിട്ട -4

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

https://www.facebook.com/24onlive/photos/a.1823108557750677/3302900003104851/?type=3&__xts__%5B0%5D=68.ARCmTAe1-Q5lMYLnaHkUurI34XxTKikmVYVXwS_5hodN00dh7wetWkI12NURMJUriwltdxVpDrlsSJtQ9_81OSIGdGL_kDR64WrB3-kHHXNXvnoRog9p4EReWxfp18Ant__hbW0SL3SyL-b-HNZGH5MVBMIvioAtK8aRf7QBXZLlGiyxQK3bB6pdZLTOW4bdlNUPzMTUaBm2_RQ5VLRsTSZb22q_YRwB9Cw6xCq5onDXl5f0GqJCvJcyyPV_sROo7oSnK45–yrSBIhL0PeOrbta5rrGi6UcYM3C_-o38Dju-aA8ZbuKJ-YF13Z3GmrTVpZQwwya7FNw41reZLTs385Lzb0t&__tn__=-R

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • മലപ്പുറം -219
  • തിരുവനന്തപുരം – 178
  • കാസര്‍ഗോഡ് – 118
  • പാലക്കാട് – 100
  • എറണാകുളം – 83
  • കോഴിക്കോട് – 52
  • കണ്ണൂര്‍ – 46
  • കൊല്ലം -33
  • തൃശൂര്‍ – 33
  • കോട്ടയം – 32
  • വയനാട് – 32
  • ആലപ്പുഴ – 20
  • ഇടുക്കി – 9
  • പത്തനംതിട്ട -1
https://www.facebook.com/24onlive/photos/a.1823108557750677/3303089376419247/?type=3&av=1820305388030994&eav=Afa8ZyRzlZSPdnlbN9SDVLxX4fGUqQEe8YdrOjbSUA-4cWJCDo3tXE0t5QX8N3aRbdtPsIraXcHbW5CBqAhGrptZ&__xts__%5B0%5D=68.ARDnaHL_0PIbIMzI_z3j898_n54dNVQzjEyvovBN5Jwni4YBXxIqTJEPdM_ivFWL2eTBCjzBJJjKTXRRtsBQd4riMlfKZTBuXkC4a1J1LChYW5szfZnwCXbbHeJjMzzzxnE63m0zGABzapDksjbmu0QWVyiZpifPCS8Fi2lvYeyXWxHRIiwa350LPyNjYwBhrQTCJohjtqDPRRSncf3EyWUGKEnW0SST0y_SwRjblyzaRlnnfVLA4QereiY_dz3NJJNS4RQ6cOb3lenz-ArcNzG9jwUjwgY9rQc2BG24HeBza6YLqWE&__tn__=-R-R

41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 13, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഏഴ് വീതവും, കാസര്‍ഗോഡ് ജില്ലയിലെ അഞ്ച്, എറണാകുളം ജില്ലയിലെ നാല്, മലപ്പുറം ജില്ലയിലെ മൂന്ന്, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരു എയര്‍ ക്രൂവിന് വീതവും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡിഎസ്‌സി ജീവനക്കാരനും, എറണാകുളം ജില്ലയിലെ അഞ്ച് ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 784 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 180
  • പാലക്കാട് – 102
  • കോഴിക്കോട് – 71
  • പത്തനംതിട്ട – 61
  • തൃശൂര്‍ – 60
  • കോട്ടയം – 55
  • മലപ്പുറം – 53
  • എറണാകുളം – 47
  • വയനാട് – 41
  • കൊല്ലം – 37
  • കണ്ണൂര്‍ – 32
  • ആലപ്പുഴ – 25
  • കാസറഗോഡ് – 11
  • ഇടുക്കി – 9
https://www.facebook.com/24onlive/videos/596932307659814/

ഇതോടെ 12,737 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,620 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Story Highlights covid confirmed 1184 cases in kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here