സ്വർണക്കടത്ത് കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും

സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും. കൊച്ചി എൻഐഎ കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്. യുഎപിഎ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഭീകരവാദ ബന്ധമുള്ള കേസാണെന്ന് എൻഐഎയ വാദിക്കുന്നു. നേരത്തെ കേസ് ഡയറി കോടതിയിൽ സമർപ്പിച്ച അന്വേഷണ സംഘം ഭീകരവാദ ബന്ധം തെളിയിക്കുന്ന രേഖകൾ നൽകിയിരുന്നു.

Read Also : സ്വർണക്കടത്ത് കേസ്: മാധ്യമ പ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രി; ചോദ്യോത്തരങ്ങളുടെ പൂർണരൂപം വായിക്കാം

അതിനിടെ കേസിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദിനെയും റബിൻസിനെയും നാട്ടിൽ എത്തിക്കാൻ നടപടി തുടങ്ങി. തുടർനടപടികളുടെ ഭാഗമായി യുഎഇയിലേയ്ക്ക് പോകാനുള്ള നീക്കത്തിലാണ് എൻഐഎ. ഇതിന് അന്വേഷണ സംഘത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.

കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്‌നയ്ക്ക് സ്വാധീനമെന്ന് എൻഐഎ വെളിപ്പെടുത്തിയിരുന്നു. നേരത്തെ സ്വപ്ന സുരേഷിന് കേരള പൊലീസിൽ വലിയ സ്വാധീനമെന്ന് കസ്റ്റംസും കണ്ടെത്തി. അധികാരത്തിന്റെ ഇടനാഴിയിൽ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇപ്പോൾ ജാമ്യം നൽകിയാൽ കേസിന്റ വിചാരണയെ പോലും അട്ടിമറിച്ച് സ്വപ്ന കടന്ന് കളയാൻ സാധ്യതയുണ്ടെന്ന് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ റിപ്പോർട്ട് നൽകി.

Story Highlights gold smuggling case, bail application

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top