റോളർ കോസ്റ്റർ റൈഡ്; കൊവിഡ് പടരാതിരിക്കാൻ ‘നിശബ്ദരായി’ അലമുറയിടാമെന്ന് ജപ്പാൻ അമ്യൂസ്മെന്റ് പാർക്ക്: വീഡിയോ

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ റോളർ കോസ്റ്റർ റൈഡിനുള്ള പുതിയ നിബന്ധനയുമായി ജപ്പാനിലെ അമ്യൂസ്മെൻ്റ് പാർക്ക്. റോളർ കോസ്റ്റർ റൈഡ് ആസ്വദിക്കുന്നവർ നിശബ്ദരായി അലമുറയിടണമെന്നാണ് നിർദ്ദേശം. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെ ഫുജികുയുകോ ഹൈലാൻഡ് അമ്യൂസ്മെൻ്റ് പാർക്കാണ് ഈ നിർദ്ദേശവുമായി രംഗത്തെത്തിയത്.
Read Also : എറണാകുളത്ത് ഇന്ന് 101 പേർക്ക് കൊവിഡ്
കൊവിഡ് ഇടവേളക്ക് ശേഷം കഴിഞ്ഞ മാസമാണ് പാർക്ക് തുറന്നത്. റോളർ കോസ്റ്റർ റൈഡിൽ അലമുറയിടുന്നത് കൊവിഡ് പടരാൻ കാരണം ആവാമെന്ന് പാർക്ക് അധികൃതർ കണക്കുകൂട്ടുന്നു. അതുകൊണ്ട് തന്നെ നിശബ്ദരായി മനസ്സിൽ അലമുറയിടണം. ഇതെങ്ങനെയെന്ന് മനസ്സിലാക്കി നൽകാനായി പാർക്ക് തന്നെ ഒരു വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.
പാർക്കിലെ തന്നെ രണ്ട് ജോലിക്കാരാണ് വീഡിയോയിൽ ഉള്ളത്. ഇരുവരും മാസ്കും ധരിച്ചിട്ടുണ്ട്. നിശബ്ദരായാണ് അവർ റൈഡ് ആസ്വദിക്കുന്നത്. ഇങ്ങനെ റൈഡ് ആസ്വദിക്കണമെന്നാണ് പാർക്ക് അധികൃതർ സന്ദർശകരോട് നിർദ്ദേശിക്കുന്നത്.
ജപ്പനിൽ ഇതുവരെ 48,774 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 32312 പേർ രോഗമുക്തരായി. 1047 പേർ കൊവിഡ് ബാധയിൽ മരണപ്പെട്ടു.
Story Highlights – Japan Rollercoaster Rules Require Riders to Scream Silently to Avoid Spreading the Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here