മലപ്പുറം ജില്ലാ കളക്ടർ ക്വാറന്റീനിൽ

മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ ക്വാറന്റീനിൽ. കരിപ്പൂരിലുണ്ടായ ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായതിന് പിന്നാലെയാണ് ജില്ലാ കളക്ടറെ നിരീക്ഷണത്തിലാക്കിയത്.
രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായ 42 പൊലീസ് ഉദ്യോഗസ്ഥരും 72 അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും ക്വാറന്റീനിലാണ്. മലപ്പുറം ജില്ലയിലെ ആറ് എസ്എച്ച്ഒമാർ ഉൾപ്പടെ 38 പേരും നിരീക്ഷണത്തിൽ പോയി. കോഴിക്കോട് ജില്ലയിൽ നിന്നും 28 ഉം തൃശൂരിൽ നിന്നും ആറ് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.
കരിപ്പൂർ വിമാന ദുരന്തമുണ്ടാകുന്നത് ഓഗസ്റ്റ് ഏഴിനാണ്. 18 പേരാണ് ദുരന്തത്തിൽ മരിച്ചത്. നിരവധി പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് ദുബായിൽ നിന്ന് എയർ ഇന്ത്യ വിമാനം കരിപ്പൂരിലെത്തിയത്. അപകടത്തെ തുടർന്ന് രക്ഷാ പ്രവർത്തിനെത്തിയ പ്രദേശവാസികളോടെല്ലാം ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു.
Story Highlights – malappuram district collector under quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here