മുളന്തുരുത്തി പള്ളി ഏറ്റെടുക്കാൻ സിആർപിഎഫിനെ വിന്യസിക്കാമോ എന്ന് ഹെെക്കോടതി

മുളന്തുരുത്തി പളളി തർക്ക കേസിൽ വിധി നടപ്പാക്കാൻ സിആർപിഎഫിനെ വിന്യസിക്കാമോയെന്ന് ഹൈക്കോടതി. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ വരുന്ന വ്യാഴാഴ്ച നിലപാട് അറിയിക്കണം. വിധി നടപ്പിലാക്കാത്ത സംസ്ഥാന സർക്കാർ നിലപാടിനെ ഹൈകോടതി രൂക്ഷമായി വിമർശിച്ചു.
Read Also : മുളന്തുരുത്തി പള്ളി തർക്കം; വിധി ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലം
ഒരാഴ്ചക്കകം പള്ളി ഏറ്റെടുക്കണം എന്ന ഹൈകോടതിയുടെ വിധി പോലും പരിഗണനക്കെടുക്കാത്ത സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല. പ്രളയവും കൊറോണയും മൂലം മൂന്ന് മാസം കൂടി സമയം വേണമെന്ന സർക്കാർ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
നേരത്തെ തർക്കത്തിലിരിക്കുന്ന മുളന്തുരുത്തി പള്ളി അടക്കമുള്ള പള്ളികൾ ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ സുപ്രിംകോടതി ഉത്തരവുണ്ടായിരുന്നു. കോടതി വിധി പ്രകാരം ഓർത്തഡോക്‌സുകാർ പള്ളിയിൽ പ്രാർത്ഥന നടത്താൻ പല വട്ടം എത്തി. എന്നാൽ യാക്കോബായക്കാർ ഇത് തടയുകയായിരുന്നു. പൊലീസും സംഭവത്തിൽ ഇടപെട്ടതോടെ വീണ്ടും വിഷയത്തിൽ കോടതി ഇടപെടുകയായിരുന്നു.
Story Highlights – mulanthuruthi church dispute, high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here