Advertisement

പെട്ടിമുടി ദുരന്തം: ഇന്ന് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങള്‍; ആകെ മരണം 48 ആയതായി മുഖ്യമന്ത്രി

August 10, 2020
2 minutes Read
pettimudi landslide

മൂന്നാര്‍ രാജമല പെട്ടിമുടി ദുരന്തത്തില്‍ ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ മരണമടഞ്ഞവരുടെ എണ്ണം 48 ആയി. വിനോദിനി, രാജലക്ഷ്മി, പ്രതീഷ്, വേലുത്തായി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം തിരിച്ചറിയാനായിട്ടില്ല. 22 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായിട്ടുണ്ട്. പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ഫോഴ്‌സ്, പൊലീസ് തുടങ്ങിയവര്‍ രംഗത്തുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. പെട്ടിമുടി ആറിന്റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റര്‍ വിസ്തൃതിയില്‍ തെരച്ചില്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights pettimudi landslide death toll rises to 48

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top