ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്നക്ക് കമ്മീഷൻ ലഭിച്ചത് എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം: ചെന്നിത്തല

ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് മുഖ്യമന്ത്രിയുടെ സ്വർണക്കടത്തിലേക്കുള്ള ബന്ധവും തെളിയിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒരു കോടി രൂപ സ്വപ്‌ന സുരേഷിന് ലഭിച്ചത് ലൈഫ് മിഷനിൽ കമ്മീഷനായാണെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ടെന്നും ചെന്നിത്തല.
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനാണ് സ്വപ്‌നയുമായി ബന്ധമെന്നും തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കിയതോട് കൂടി ആ അധ്യായം കഴിഞ്ഞുവെന്നും മുഖ്യമന്ത്രിയിൽ പറഞ്ഞു. എന്നാൽ ലൈഫ് മിഷൻ വിവാദം മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കിയിരിക്കുകയാണെന്നും ചെന്നിത്തല.
ലൈഫ് മിഷൻ പദ്ധതിയിൽ ഒരു കോടി രൂപ കമ്മീഷൻ കിട്ടിയെന്ന് കോടതിയിൽ വിവാദ സത്യവാങ്മൂലം സ്വപ്‌ന നൽകിയിട്ടുണ്ട്. ഇത് ശിവശങ്കറിന്റെ സഹായത്തോട് കൂടി ലോക്കറിലേക്ക് വച്ചുവെന്നും സ്വപ്‌ന പറയുന്നു.
ദുബായിലെ എൻജിഒ ആയ എമിറേറ്റ്‌സ് റെഡ് ക്രസന്റ് സ്ഥാപനം ലൈഫ് മിഷന് വേണ്ടി 20 കോടി നൽകാൻ തീരുമാനിച്ചു. ഇതുമായി മുഖ്യമന്ത്രി ചർച്ചയ്ക്ക് ദുബായിൽ പോയിരുന്നു. ഇതിന് നാല് ദിവസം മുൻപ് ശിവശങ്കറും സ്വപ്‌ന സുരേഷും ദുബെയിലേക്ക് പോയി, ശേഷം ചർച്ച ചെയ്താണ് പദ്ധതി ശരിയാക്കിയത്. എന്നാൽ ഇതിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി പങ്ക് എന്താണ്? പദ്ധതിയിൽ ശിവശങ്കറിന്റെ പങ്ക് എന്തായിരുന്നു? പദ്ധതിയുടെ ചെയർമാൻ ആയ മുഖ്യമന്ത്രി ഇതിന് ഉത്തരം നൽകാൻ ബാധ്യസ്ഥനാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
റെഡ് ക്രസന്റ് റെഡ് ക്രോസിന്റെ ഭാഗമാണ്. സാധാരണ രീതിയിൽ ഇവിടെയുള്ള റെഡ് ക്രോസിനെ ബന്ധപ്പെട്ടാണ് പദ്ധതി നടത്തുക. എന്നാൽ ഇവിടെയുള്ള റെഡ് ക്രോസിനെ ബന്ധപ്പെട്ടിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞു. അവർ ഇതിനെ കുറിച്ച് വിദേശകാര്യമന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്. വേറെ എന്ത് രീതിയാണ് ഇവിടെ സ്വീകരിച്ചതെന്നും നേരിട്ട് എങ്ങനെ നടപ്പായിയെന്നും ചെന്നിത്തല ചോദിച്ചു. ഇത് ലോ ഡിപാർട്ട്മന്റിന്റെ അനുമതിയോട് കൂടിയാണ് അറിയുന്നു.
Read Also : പെട്ടിമുടി ദുരന്തം; പത്ത് ലക്ഷം ധനസഹായം നൽകണം: രമേശ് ചെന്നിത്തല
റെഡ് ക്രസന്റും ലൈഫുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ എംഒയു ഒപ്പിട്ടുണ്ടോ? യോഗത്തിൽ സ്വപ്‌ന സുരേഷ് ഉണ്ടായിരുന്നോ? യൂണി ടാക് എന്ന സ്വകാര്യ കമ്പനിയെ നടത്തിപ്പിനായി തെരഞ്ഞെടുത്തു. ഈ കമ്പനിയുമായി പ്രിൻസിപ്പൽ സെക്രട്ടറിക്ക് ബന്ധമുണ്ട്. ഒരു കോടി രൂപ സ്വപ്‌ന സുരേഷ് കമ്മീഷൻ പറ്റാനുള്ള സാഹചര്യം എങ്ങനെയുണ്ടായിയെന്നും ചെന്നിത്തലയുടെ ചോദ്യം.
ലൈഫ് മിഷൻ പദ്ധതിയിൽ മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. സാധാരണ നിലയിലുള്ള നടപടി ക്രമങ്ങൾ പദ്ധതിയിൽ പാലിച്ചില്ലെന്നും ചെന്നിത്തല. ലൈഫ് മിഷനും റെഡ് ക്രസന്റും കരാർ ഒപ്പിടുമ്പോൾ സ്വപ്‌ന ഉണ്ടായിരുന്നോ? സിബിഐക്കാണ് കേസിൽ അന്വേഷണം നൽകേണ്ടതെന്നും എൻഐഎ അന്വേഷണം മറ്റ് തലങ്ങളിലേക്കാണ് നീളുന്നതെന്നും ചെന്നിത്തല പറഞ്ഞു.
രാജമലയിൽ നാട്ടുകാരുടെ ആത്മാർത്ഥതയുള്ള പ്രവർത്തനമാണ് നടക്കുന്നത്. ലായങ്ങൾ എന്ന സംവിധാനം നിർത്തലാക്കേണ്ട സമയം കഴിഞ്ഞു. ഒരു മുറിയുള്ള ചെറിയ വീടുകൾ വച്ചുകൊടുക്കുന്നത് നല്ലതായിരിക്കുമെന്നും ചെന്നിത്തല.
Story Highlights – ramesh chennithala, gold smuggling, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here