വെള്ളം കയറിയ കിണര്‍ തേകി വൃത്തിയാക്കിയ ഉടന്‍ കിണര്‍ ഇടിഞ്ഞു വീണു; വീഡിയോ

ഈരാറ്റുപേട്ടയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വെള്ളം കയറിയ കിണര്‍ വൃത്തിയാക്കി പിന്നാലെ കിണര്‍ ഇടിഞ്ഞു വീണു. തലനാരിഴക്കാണ് കിണറ്റില്‍ ഇറങ്ങിയ തൊഴിലാളി രക്ഷപെട്ടത്. ഈരാറ്റുപേട്ട അരുവിത്തുറ കോളജ് പടിക്കു സമീപം ചാലില്‍ അജിത്തിന്റെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞാണു അപകടം മുണ്ടായത്.
പമ്പുസെറ്റുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷം കിണറിനുള്ളിലിറങ്ങി അടിഞ്ഞു കൂടിയ ചെളി വാരി വൃത്തിയാക്കിയ തൊഴിലാളി കരക്ക് കയറിയ ഉടന്‍ തന്നെ കിണര്‍ ഇടിഞ്ഞു താഴുകയായിരുന്നു.
Story Highlights – The well collapsed in irattupetta; Video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here